ഐപിഎല്‍: ഡെക്കാണ്‍ ചാര്‍ജേഴ്‌സ് പുറത്തായി

September 15, 2012 കായികം

ചെന്നൈ: ഐപിഎല്‍ ക്രിക്കറ്റില്‍ നിന്ന് ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിനെ പുറത്താക്കി. വെള്ളിയാഴ്ച ചേര്‍ന്ന ഐപിഎല്‍ ഭരണ സമിതിയുടെ അടിയന്തര യോഗമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഡെക്കാനെ പുറത്താക്കാന്‍ തീരുമാനിച്ചത്. കളിക്കാരുടെ പ്രതിഫലത്തുക ഉള്‍പ്പെടെ ബാധ്യതകള്‍ സെപ്റ്റംബര്‍ 15നകം കൊടുത്തുതീര്‍ക്കാന്‍ ബിസിസിഐ ടീമുടമകള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നറിയിച്ച അവര്‍ ടീമിനെ വില്‍ക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ പിവിപി വെഞ്ചേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനി ടീമിനെ സ്വന്തമാക്കാന്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ വില സ്വീകാര്യമല്ലാത്തതിനാല്‍ ഉടമകളായ ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്‌സ് പിന്മാറുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം