എമേര്‍ജിംഗ് കേരള: 40,000 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്നു മുഖ്യമന്ത്രി

September 15, 2012 കേരളം

കൊച്ചി: എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിലൂടെ 40,000 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എമേര്‍ജിംഗ് കേരളയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവാദങ്ങളുടെ പേരില്‍ പദ്ധതികളില്‍ നിന്ന് പിന്നോട്ട് പോകില്ല. പെട്രോകെമിക്കല്‍ രംഗത്ത് 20,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകും. നിലവില്‍ എമേര്‍ജിംഗ് കേരള സംഗമത്തില്‍ 45 നിക്ഷേപങ്ങള്‍ ഉറപ്പാക്കിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം