കാവ്യാമാധവന്‍ നല്‍കിയ കേസ് തള്ളാനാകില്ല: ഹൈക്കോടതി

October 21, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് ചലച്ചിത്രതാരം കാവ്യാമാധവന്‍ നല്‍കിയ കേസ് റദ്ദാക്കണമെന്ന കാവ്യയുടെ ഭര്‍ത്താവ് നിശാല്‍ന്ദ്ര യുടെ ആവശ്യം ഹൈക്കോടതി തള്ളി. നിശാലിന്റെ പേരിലുള്ള ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കാനാവില്ലെന്നും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടരാമെന്നും നിശാല്‍ചന്ദ്ര നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ജഡ്ജി എന്‍. ശശിധരന്‍ പറഞ്ഞു.
വിവാഹമോചനത്തിനായുള്ള ഹര്‍ജിയില്‍ ഒപ്പിടാനുള്ളതിനാല്‍ നാട്ടിലെത്തിയാല്‍ നിശാലിനെയും കുടുംബാംഗങ്ങളെയും ഒരാഴ്ചത്തേയ്ക്ക് അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം