മധ്യകേരളത്തില്‍ ഗ്യസ് വിതരണം പ്രതിസന്ധിയില്‍

September 15, 2012 കേരളം

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ പ്ലാന്റിലെ ഉല്‍പാദനം നിലച്ചതോടെ മധ്യകേരളത്തില്‍ ഗ്യാസ് സിലിണ്ടറിന് ഇനി രണ്ട് മാസം വരെ കാത്തിരിക്കേണ്ടി വരും. തൃശൂര്‍ ജില്ലയില്‍ മാത്രം ഐഒസിയുടെ 20 ഏജന്‍സികളാണുള്ളത്. ഉദയംപേരൂര്‍ പ്ലാന്‍ില്‍ നിന്ന് ദിവസം രണ്ട് ലോഡ് വീതം വന്നിരുന്ന ഇവിടേക്ക് നാലുദിവസമായി ഒറ്റലോഡുപോലും എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഉപയോക്താക്കള്‍ക്കുള്ള വിതരണവും മുടങ്ങിയിരിക്കുകയാണ്. ഓരോയിടത്തും പതിനായിരത്തിനു മുകളില്‍ അപേക്ഷകളാണ് കെട്ടികിടക്കുന്നത്. ബുക്ക് ചെയ്ത് 40-50 ദിവസം കഴിഞ്ഞാണ് നിലവില്‍ സിലിണ്ടറുകള്‍ നല്‍കിയിരുന്നത്.

ക്ഷാമം രൂക്ഷമായതോടെ ഉപയോക്താക്കളുടെ ചോദ്യത്തിന് മറുപടിപറയാനാകാത്ത അവസ്ഥയിലാണ് ഗ്യാസ് ഏജന്‍സികളും. കൂഡോയില്‍ വിലവര്‍ധനയും ലോറി സമരവുമാണ് സിലിണ്ടര്‍ വിതരണത്തില്‍ ഇത്രയധികം കാലതാമസം നേരിടേണ്ടി വന്നത്. ഏജന്‍സികളില്‍ നിന്നുള്ള സിലിണ്ടര്‍ വിതരണം പൂര്‍ണമായും നിലച്ചു. നിലവില്‍ ബുക്ക് ചെയ്ത് ഒന്നരമാസം കഴിഞ്ഞാണ് സിലിണ്ടര്‍ കിട്ടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം