ദേശീയപാത അറ്റകുറ്റപ്പണി രണ്ടു ദിവസത്തിനകം

September 16, 2012 കേരളം

ആലപ്പുഴ: സംസ്ഥാനത്തെ ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ രണ്ടുദിവസത്തിനകം തുടങ്ങാന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം നിര്‍ദേശം നല്കി. സംസ്ഥാന ഫണ്ടില്‍ നിന്നാണു പണം ലഭ്യമാകുന്നത്. കൃഷ്ണപുരം മുതല്‍ ഹരിപ്പാട് വരെയുള്ള 18 കിലോമീറ്റര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഹരിപ്പാട് മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ രണ്ടുദിവസത്തിനകം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.ദേശീയപാതകളില്‍ മഴമൂലം ത കര്‍ന്ന മറ്റു ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനു പ്രത്യേക തുക കണ്ടെത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു.

ഹരിപ്പാട് മുതല്‍ കരുവാറ്റ വരെയും പുറക്കാട് മുതല്‍ പാതിരപ്പള്ളി വരെയുമുള്ള 28 കിലോമീറ്റര്‍ റോഡ് മെച്ചപ്പെടുത്താന്‍ 21.1 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം