ചാര്‍ജ്ജ് വര്‍ദ്ധന: സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

September 17, 2012 കേരളം

തൃശൂര്‍: ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട്  സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്. സ്വകാര്യ ബസ്സുടമകളുടെ വിവിധ സംഘടനകളാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഒക്‌ടോബര്‍ 1 മുതല്‍ സമരം തുടങ്ങാനാണ് തൃശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്.

അതേ സമയം  സപ്തംബര്‍ 25 മുതല്‍ സമരം ആരംഭിക്കാന്‍ ബസ്സ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനും  തീരുമാനിച്ചിട്ടുണ്ട്. ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതോടൊപ്പം മിനിമം നിരക്ക് അഞ്ച് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് 50 ശതമാനമായി പരിഷ്‌കരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം