നെല്ലിന്റെ സംഭരണവില 2 രൂപ കൂട്ടി

September 18, 2012 കേരളം

തിരുവനന്തപുരം: നെല്ലിന്റെ സംഭരണവില രണ്ട് രൂപ കൂട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കിലോയ്ക്ക് 15 രൂപയായിരുന്നത് 17 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നെല്ല് സംഭരണവേളയില്‍ തന്നെ ഇനിമുതല്‍ വില നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം