കൂടംകുളം സമരം: ഉദയകുമാറിനെതിരെ അറസ്റ്റുവാറന്‍ഡ്

September 18, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

കൂടംകുളം: കൂടംകുളം സമരസമിതി നേതാവ് എസ്.പി ഉദയകുമാറിനെതിരെ അറസ്റ്റ് വാറണ്ട്.  വള്ളിയൂര്‍ കോടതിയാണ്  അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിട്ടുള്ളത്. ആണവ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതികളില്‍ ഹാജരാകാത്തതിനാലാണ് വാറന്‍ഡ് പുറപ്പെടുവിച്ചത്. കേസില്‍ ഉദയകുമാറിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ കോടതിയില്‍ ഹാജരായിരുന്നു.

ജനരോക്ഷം ഭയന്ന് പോലീസ് ഇതേവരെ ഉദയകുമാറിനെ അറസ്റ്റുചെയ്തിരുന്നില്ല.  എന്നാല്‍ കോടതി വാറന്‍ഡ് വന്നതോടെ അജ്ഞാതകേന്ദ്രത്തിലിരുന്ന സമരം നയിക്കുന്ന ഉദയകുമാറിനെ പോലീസ് അറസ്റ്റുചെയ്‌തേക്കും. ഉദയകുമാര്‍ കോടതയില്‍ കീഴടങ്ങാനും സാധ്യതയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം