ജാര്‍ഖണ്ഡ്: ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ് കൊല്ലപ്പെട്ടു.

September 18, 2012 ദേശീയം

റാഞ്ചി: ജാര്‍ഖണ്ഡില്‍  ഛത്ര ജില്ലയിലെ വനമേഖലയില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ് കൊല്ലപ്പെട്ടു. സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ആര്‍.ആര്‍ മിശ്ര ഉള്‍പ്പെടെ അഞ്ച് സുരക്ഷാസൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസും സിആര്‍പിഎഫും നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയായിരുന്നു വെടിവെയ്പുണ്ടായത്. റാഞ്ചിയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം