ആങ് സാങ് സ്യൂകിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു

September 18, 2012 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: മ്യാന്‍മറിലെ ജനകീയ നേതാവ് ആങ് സാങ് സ്യൂകിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു.  യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണുമായി സ്യൂകി നാളെ ചര്‍ച്ച നടത്തും. നാല് ദിവസം വാഷിംഗ്ടണില്‍ തങ്ങുന്ന സ്യൂകി പിന്നീട് ന്യൂയോര്‍ക്കിലേക്ക് പോകും. അവിടെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി അവര്‍ കൂടിക്കാഴ്ച നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം