ട്വന്‍റി 20ക്ക് ഇന്നു തുടക്കം

September 18, 2012 കായികം

ഹമ്പന്‍ടോട്ട: ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റിന് ഇന്നു ശ്രീലങ്കയിലെ ഹമ്പന്‍ടോട്ടയില്‍ ഇന്ന് വൈകിട്ട് 7.30ന്  തുടക്കമാവും. ലോകക്രിക്കറ്റിലെ പ്രധാന 10 ടീമുകളും യോഗ്യതാ റൌണ്ട് ജയിച്ചു കയറിവന്ന രണ്ടു ടീമുകളുമടക്കം 12 ടീമുകള്‍ നാലു ഗ്രൂപ്പുകളിലായാണുമത്സരിക്കുന്നത്. അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് യോഗ്യതാ റൌണ്ട് കളിച്ചു മുന്നേറിയവര്‍.

ഗ്രൂപ്പ് എയില്‍ ഇന്ത്യ, ഇംഗ്ളണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകളും ഗ്രൂപ്പ് സിയില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിംബാബ്വെ ടീമുകളും ഗ്രൂപ്പ് ഡിയില്‍ ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ബംഗ്ളാദേശ് എന്നീ ടീമുകളും അണിനിരക്കും. 27 മത്സരങ്ങളാണ് ഗ്രൂപ്പ്, സൂപ്പര്‍ എട്ട്, സെമി, ഫൈനല്‍ ഘട്ടങ്ങളിലായി നടക്കുന്നത്.  ഇന്നു നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍  ശ്രീലങ്ക സിംബാബ്വെയെ നേരിടും. ഇന്ത്യയുടെ മത്സരം നാളെ അഫ്ഗാനിസ്ഥാനുമായാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം