ഇന്ത്യ അഗ്നി- 4 മിസൈല്‍ പരീക്ഷിച്ചു

September 19, 2012 ദേശീയം

ബലാസോര്‍: ഇന്ത്യ അഗ്നി- 4 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 4,000 കിലോമീറ്റര്‍ ദൂരത്തില്‍ വരെ പ്രഹരശേഷിയുള്ള മിസൈല്‍ രാവിലെ 11.45 ഓടെയാണ് പരീക്ഷിച്ചത്. ഒഡീഷ തീരത്തെ വീലര്‍ ഐലന്റില്‍ നാലാം നമ്പര്‍ വിക്ഷേപണത്തറയില്‍ നിന്നുമായിരുന്നു പരീക്ഷണം നടന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15 നായിരുന്നു ഇതിനുമുന്‍പ് അഗ്നി -4 മിസൈലിന്റെ പരീക്ഷണം നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം