സാമ്പത്തിക മുന്നേറ്റത്തിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ നിന്നും പിന്നോട്ടില്ല: ചിദംബരം

September 19, 2012 ദേശീയം

ന്യൂഡല്‍ഹി: സാമ്പത്തിക മുന്നേറ്റത്തിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജിഭീഷണി മുഴക്കിയിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരുമായി പ്രധാനമന്ത്രി വെള്ളിയാഴ്ച ആശയവിനിമയം നടത്തുമെന്നും ചിദംബരം പറഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കോര്‍ കമ്മറ്റിയോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നാണ് വിവരം.

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ചാലുണ്ടാകുന്ന സാഹചര്യം നേരിടുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. കോര്‍ കമ്മറ്റി യോഗത്തിന് തൊട്ടുമുന്‍പ് ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം