ഒളിമ്പിക്‌സ്: മലയാളി താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ സര്‍ക്കാര്‍ ജോലി

September 19, 2012 കായികം

തിരുവനന്തപുരം: ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത മലയാളി താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് ജോലി നല്‍കുക. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മലയാളികളെ ആദരിക്കാന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുത്ത ഇര്‍ഫാന്‍, ടിന്റു ലൂക്ക, രഞ്ജിത് മഹേശ്വരി, മയൂഖാ ജോണി എിവര്‍ക്കാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്. ഇവര്‍ക്ക് അന്തര്‍ദേശീയ പരിശീലനത്തിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കും. അടുത്ത ഒളിമ്പിക്‌സില്‍ നേട്ടമുണ്ടാക്കിയാല്‍ ഉയര്‍ന്ന റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കും. അല്ലെങ്കില്‍ പത്തുവര്‍ഷത്തിനു ശേഷം ഉയര്‍ന്ന തസ്തികയിലേക്ക് മാറ്റുമെന്നും അദ്ദേഹം  പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം