സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും

September 20, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: സംസ്ഥാനത്തു പാലിന്റെ വില വര്‍ധിപ്പിക്കാന്‍ സാധ്യത തെളിഞ്ഞു.  കാലിത്തീറ്റ വിലവര്‍ധനയും സംഭരണ-വിതരണ രംഗത്തെ ചെലവു വര്‍ധനയും കണക്കിലെടുത്തു പാല്‍വില കൂട്ടാനാണു നീക്കം നടക്കുന്നത്. അടുത്തിടെ ഡീസലിനു വില വര്‍ധിച്ചതു വിതരണ ചെലവിലും പ്രതിഫലിക്കുന്നു.ലിറ്ററിനു 30 രൂപ നിരക്കിലാണു മില്‍മയടക്കം കേരളത്തില്‍ പാല്‍ വില്പന നടത്തുന്നത്.

കാലിത്തീറ്റയുടെ ക്ഷാമവും വിലക്കയറ്റവുമാണു കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. 650 രൂപ മുതല്‍ 830 രൂപ വരെ കാലിത്തീറ്റയ്ക്കായി നല്കേണ്ടി വരുന്നു. കാലിത്തീറ്റയ്ക്കായുള്ള അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവും വിലയേറ്റവുമാണു കാലിത്തീറ്റ ഉല്പാദന രംഗത്തു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലെ കോടതി ഉത്തരവ് പ്രകാരം മില്‍മയ്ക്കാണു പാല്‍വില നിശ്ചയിക്കാനുള്ള അധികാരം. അതിനാല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ ഇതിനു വേണ്ട നടപടികളുമായി മില്‍മ രംഗത്തുവരുമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ. മില്‍മയുടെ പല മേഖലാ യൂണിയനുകളും പാല്‍വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാകാത്ത തരത്തില്‍ വിലവര്‍ധന കൊണ്ടുവരണമെന്നാണ് ആവശ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം