ചാല ദുരന്തം: ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജഡ്ജിമാര്‍ പിന്മാറി

September 20, 2012 കേരളം

കൊച്ചി: ചാല ദുരന്തത്തെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും ദുരന്തത്തിനിരയായവര്‍ക്കു നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര പാക്കേജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ആക്ടിംഗ് ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റീസ് എ.എം. ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പിന്‍മാറി. ഹര്‍ജി ഇനി മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി കെ.ബി. ജോയിയാണു ഹര്‍ജി നല്കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം