മലയാളി യുവാവിനെ മോചിപ്പിച്ചു

September 20, 2012 മറ്റുവാര്‍ത്തകള്‍

നിലമ്പൂര്‍: നൈജീരിയയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയ മലയാളി യുവാവിനെയും സുഹൃത്തിനെയും മോചിപ്പിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം റിട്ട.എക്സൈസ് ഉദ്യോഗസ്ഥന്‍ പുന്നക്കാട്ട് ഉമ്മറിന്റെ മകന്‍ മനാഷ് (30), സുഹൃത്ത് ആന്ധ്രാ സ്വദേശി വിജയറെഡ്ഡി (35) എന്നിവരെയാണു കൊള്ളസംഘം മോചി പ്പിത്.

ഇന്നലെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നു മണിയോടെയാണ് ഇവരെ മോചിപ്പിച്ചത്. തുടര്‍ന്ന് മനാഷ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. നാലുവര്‍ഷമായി നൈജീരിയയില്‍ റോയല്‍ സാള്‍ട്ട്വേയ്സ് വാട്ടര്‍ ഇന്‍ഡ്സ്ട്രീസ് ലിമിറ്റഡിലെ മാനേജരാണ് മനാഷ്.

ഈ മാസം ഒന്‍പതിനാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. മനാഷും റെഡ്ഡിയും കാറില്‍ വരുന്നതിനിടെ കമ്പനിക്കു മുമ്പിലെത്തിയപ്പോള്‍ ഏഴംഗ സംഘം തോക്കുചൂണ്ടി വിജനമായ സ്ഥലത്തെ ആള്‍ താമസമില്ലാത്ത വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. കമ്പനി നല്കാനുള്ള പണത്തിനുവേണ്ടിയാണു സംഘം ജീവനക്കാരെ തട്ടികൊണ്ടുപോയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍