ഇന്ത്യയ്ക്കു ജയം

September 20, 2012 കായികം

കൊളംബോ: ട്വന്റി 20 ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യക്ക് നേരിയ ജയം. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റിന് 159. അഫ്ഗാനിസഥാന്‍ 19.2 ഓവറില്‍ 136ന് എല്ലാവരും പുറത്തായി.

അര്‍ധസെഞ്ച്വറി പ്രകടനം കാഴ്ചവെച്ച വിരാട് കോലിയാണ് കളിയിലെ കേമന്‍. ഇന്ത്യയ്ക്കുവേണ്ടി  വിരാട് കോലി അന്‍പതും രണ്ടുവട്ടം പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട് മികച്ച ഷോട്ടുകള്‍ പായിച്ച സുരേഷ് റെയ്‌ന 38ഉം  ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയും പുറത്താകാതെ 18 റണ്‍സും നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം