സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്റെ നികുതി ഒഴിവാക്കി

September 21, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഓരോ കുടുംബത്തിനും അനുവദിച്ചിട്ടുള്ള ആറ് സിലിണ്ടറിനു പുറമേ അധികം വേണ്ടുന്ന സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ നികുതി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കി. കസ്റ്റംസ് തീരുവയും കേന്ദ്രവാറ്റുമാണു പൂര്‍ണമായി ഒഴിവാക്കിയത്. ഇതോടെ പൊതുവിപണിയില്‍ ലഭിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വില കുറയും. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 140 രൂപ വരെ കുറഞ്ഞ് ഒരു സിലിണ്ടറിന് 650 രൂപയായിരിക്കും.സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന അധികഭാരം കുറയ്ക്കുന്നതിനുവേണ്ടിയാണ് നടപടിയെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍