അഗ്നി -3: പരീക്ഷണം വിജയകരം

September 21, 2012 പ്രധാന വാര്‍ത്തകള്‍

ഒറീസ്സ: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ‘അഗ്‌നി-3′  ഒറീസ്സയിലെ വീലേഴ്‌സ് ഐലന്‍ഡില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു. ഉച്ചയ്ക്ക് 1.30 നാണ് ആണവവാഹകശേഷിയുള്ള ഈ മിസൈല്‍പരീക്ഷിച്ചത്. 3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്‌നിയുടെ അഞ്ചാമത്തെ പരീക്ഷണവിക്ഷേപണമാണിത്. 1.55 ടണ്‍ ആയുധശേഷിയാണ് മിസൈലിനുള്ളത്.

ഇതിനു മുന്പ് 2007 ഏപ്രില്‍ 12നും 2008 മെയ് 7നും 2010 ഫിബ്രവരി ഏഴിനും അഗ്നി – 3 വിജയകരമായി പരീക്ഷിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍