സര്‍ക്കാരിനെ പിന്തുണയ്ക്കും: മുലായം സിങ് യാദവ്

September 21, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നു സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞു. വര്‍ഗ്ഗീയ ശക്തികളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനുവേണ്ടി സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കുന്നതു തുടരും. അതാണു സമാജ് വാദി പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്രതിസന്ധിയിലാണോ എന്നു പ്രധാനമന്ത്രിയാണു വ്യക്തമാക്കേണ്ടതെന്നും ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി വിജയിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്നണിക്ക് ആരു നേതൃത്വം നല്‍കണമെന്ന് അന്നു തീരുമാനിക്കുമെന്നും അേേദ്ദഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപത്തെ എതിര്‍ക്കുമെന്നും മുലായം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍