മാത്യു ഹെയ്ഡന്‍ ക്രിക്കറ്റില്‍നിന്നു പൂര്‍ണ്ണമായും വിരമിച്ചു

September 21, 2012 കായികം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ ക്രിക്കറ്റില്‍നിന്നു പൂര്‍ണ്ണമായും വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു 2009ല്‍ വിരമിച്ച ഹെയ്ഡന്‍ 2010ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനുവേണ്ടി കളിച്ചിരുന്നു. 103 ടെസ്റ്റില്‍ നിന്ന് 30 സെഞ്ചുറിയുമായി 8625 റണ്‍സ് നേടിയിട്ടുണ്ട്.161 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

ബ്രിസ്‌ബെയ്ന്‍ ഹീറ്റിനുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഹെയ്ഡന്‍ അറിയിച്ചു. കളിക്കാരനെന്ന നിലയില്‍ അവസാന അധ്യായവും അടയ്ക്കുന്നത് വിഷമകരമാണെങ്കിലും അടുത്ത തലമുറയുടെ വളര്‍ച്ചയില്‍ പങ്കാളിയാകുന്നത് ആഹ്ലാദകരമാണെന്ന് ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം