തൃണമൂല്‍ മന്ത്രിമാരുടെ രാജി: കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത

September 21, 2012 ദേശീയം

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടായേക്കും.  മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. എന്നാല്‍ പ്രധാന വകുപ്പുകളില്‍ മാറ്റമുണ്ടാവില്ല. ഇതിനോടനുബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലും പുനഃസംഘടനയുണ്ടാകുമെന്നാണ് അറിയുന്നത്.

പുതിയ മന്ത്രിമാര്‍ കോണ്‍ഗ്രസ്സില്‍ നിന്നായിരിക്കാനാണ് സാധ്യത. അതേസമയം രാഹുല്‍ഗാന്ധി മന്ത്രിസഭയില്‍ അംഗമാകുമോ എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം