കല്‍ക്കരിഖനി വിവാദം: സിബിഐ രണ്ടു കേസുകള്‍ കൂടി രജിസ്റര്‍ ചെയ്തു

September 22, 2012 ദേശീയം

ന്യൂഡല്‍ഹി: കല്‍ക്കരിഖനി ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ രണ്ടു കേസുകള്‍ കൂടി രജിസ്റര്‍ ചെയ്തു. ഗ്രേസ് ഇന്‍ഡസ്ട്രീസ്, വികാസ് മെറ്റല്‍സ് ആന്റ് പവേഴ്സ് ലിമിറ്റഡ് എന്നീ സ്വകാര്യ കമ്പനികള്‍ക്കെതിരേയാണ് കേസുകള്‍ രജിസ്റര്‍ ചെയ്തത്. ഈ കേസുകളുമായി ബന്ധപ്പെട്ട് കോല്‍ക്കത്ത, നാഗ്പൂര്‍, പുരൂലിയ എന്നിവടങ്ങള്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡും നടത്തി. അഴിമതി നിരോധന നിയമപ്രകാരം വഞ്ചനയും ക്രിമിനല്‍ ഗൂഢാലോചനയുമാണ് കമ്പനി മേധാവികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. നേരത്തെ അഞ്ച് കേസുകള്‍ സിബിഐ രജിസ്റര്‍ ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം