തിരുവനന്തപുരം-ഷാര്‍ജ എയര്‍ ഇന്ത്യവിമാനം റദ്ദാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി

September 22, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം-ഷാര്‍ജ എയര്‍ ഇന്ത്യാ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. രാവിലെ 8.45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ഐഎക്സ് 530-ാം നമ്പര്‍ വിമാനമാണ് റദ്ദാക്കിയത്. പുലര്‍ച്ചെ നാല് മണിയോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞത്. അതുകൊണ്ടു തന്നെ പലര്‍ക്കും മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കാനുമായില്ല. വീസ കാലാവധി ഇന്ന് അവസാനിക്കുന്ന പലരും ഇതിലുണ്ട്. എയര്‍ ഇന്ത്യ അധികൃതരെ പ്രതിഷേധവുമായി സമീപിച്ച യാത്രക്കാരോട് മോശമായാണ് പെരുമാറിയതെന്നും ആരോപണമുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുളള ഹജ്ജ് യാത്രയ്ക്കായാണ് വിമാനം റദ്ദാക്കിയതെന്നാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം