നവരാത്രി ഘോഷയാത്ര ഒക്‌ടോബര്‍ 12ന് ആരംഭിക്കും

September 22, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പൂജവയ്പ്പിനോടനുബന്ധിച്ചുള്ള നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ വിഗ്രഹഘോഷയാത്ര ഒക്‌ടോബര്‍ 12 ന്  പദ്മനാഭപുരത്ത് ആരംഭിക്കും. കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കി പൂജ നടത്തി 13ന് കളിയിക്കാവിളയില്‍ എത്തും. 14 ന് വൈകീട്ട് ഘോഷയാത്ര ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തും. സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും മുന്നൂറ്റി നങ്കദേവിയെ ചെന്തിട്ട ക്ഷേത്രത്തിലും കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും 13 ദിവസം കുടിയിരുത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍