മഥുരയില്‍ രാധാ റാണി ക്ഷേത്രത്തിലുണ്ടായ തിരക്കില്‍പെട്ട് രണ്ടു പേര്‍ മരിച്ചു

September 23, 2012 പ്രധാന വാര്‍ത്തകള്‍

മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ രാധാ റാണി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ടു സ്ത്രീകള്‍ മരിച്ചു. രാധാഷ്ടമി ദിനത്തില്‍ അതിരാവിലെ ക്ഷേത്രനട തുറന്നപ്പോഴുണ്ടായ ക്രമാതീതമായ തിരക്കാണ് അപകടത്തിന് ഇടയാക്കിയത്. തിരക്ക് നിയന്ത്രിക്കുവാനുള്ള യാതൊരു മുന്‍കരുതലുകളും ക്ഷേത്രത്തിലുണ്ടായിരുന്നില്ല. ഒരു സ്ത്രീ തിരക്കില്‍പെട്ട് ഗുരുതരമായി പരിക്കേറ്റും മറ്റൊരാള്‍ തിരക്കിനിടെ ഹൃദയാഘാതമുണ്ടായുമാണ് മരിച്ചതെന്ന് മഥുര പോലീസ് സൂപ്രണ്ട് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍