ബാര്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയെന്ന് ഹെഡ്‌ലി

October 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മുംബൈയിലെ അതീവ സുരക്ഷാ മേഖലയിലുള്ള ബാബ ആറ്റോമിക് റിസേര്‍ച്ച് സെന്ററിന്റെ(ബാര്‍ക്ക്) വീഡിയോ ദൃശ്യങ്ങള്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് പകര്‍ത്തി നല്‍കിയെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ചിക്കാഗോയില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിനിടയിലാണ് ഹെഡ്‌ലി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ബാര്‍ക്കും പ്രത്യേകിച്ചും അവിടുത്തെ സ്റ്റാഫ് കോളനിയും ലക്ഷ്യമിടണമെന്ന് മേജര്‍ ഇഖ്ബാല്‍(ഐ.എസ്.ഐയിലെ ഹെഡ്‌ലിയുടെ സഹായി) തന്നോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് മൊബൈല്‍ ഫോണ്‍ കാമറയും കുറച്ച് കള്ളനോട്ടുകളും നല്‍കി. മുംബൈയിലെത്തി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇഖ്ബാലിന് കൈമാറുകയും ചെയ്തു.  എന്നാല്‍ ലഷ്‌കര്‍ ഇ ത്വയ്ബയിലുള്ളവര്‍ക്ക് ഇത് കൈമാറിയില്ലെന്നാണ് ഹെഡ്‌ലി വ്യക്തമാക്കിയത്. ലഷ്‌കര്‍ നേതനിരയിലുള്ളവര്‍ക്ക് ഐ.എസ്.ഐയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഓരോ ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നതിലും അതിന് പരിശീലനവും സാമ്പത്തിക സഹയാവും എല്ലാ കാര്യങ്ങളിലും ഇങ്ങനെ സഹായം ലഭിക്കുന്നു. മുംബൈ ആക്രമണത്തിന് ശേഷം അഡിയാല ജയിലിലുള്ള സക്രി ഉര്‍ റഹ്മാനെ ഐ.എസ്.എസ് മേധാവി ജനറല്‍ ഷുജ പാഷ സന്ദര്‍ശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം