ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്‌

October 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് വെള്ളിയാഴ്ച നടക്കും. ഡല്‍ഹി വിഗ്യാന്‍ഭവനില്‍ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടിസ്രാങ്കിന് സുവര്‍ണ കമലം ഉള്‍പ്പടെ അഞ്ച് അവാര്‍ഡുണ്ട്. ഈ ചിത്രത്തിലൂടെ അഞ്ജലി ശുക്ല ഛായാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ് നേടുന്ന ആദ്യ വനിത എന്ന ബഹുമതിക്കും അര്‍ഹയാകും. അമിതാഭ് ബച്ചന്‍, അനന്യ ചാറ്റര്‍ജി എന്നിവര്‍ക്കാണ് മികച്ച നടനും നടിക്കുമുള്ള രജതകമലം ലഭിക്കുക. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഋതുപര്‍ണഘോഷ് ഏറ്റുവാങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം