ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 3 മരണം

September 24, 2012 ദേശീയം

മധുര: ഉത്തര്‍പ്രദേശിലെ ബര്‍സാനയില്‍ രാധാറാണി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. രാധാ അഷ്ടമി പ്രാര്‍ഥനയ്ക്കിടയിലാണ് തിക്കും തിരക്കും ഉണ്ടായത്. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദീപക്ക് (40) മാലിനി ദേവി (60), കുസും (42) എന്നിവരാണ് മരിച്ചത്.

എന്നാല്‍, തിരക്കില്‍പ്പെട്ടല്ല മൂന്നുപേരും മരിച്ചതെന്നാണ് എസ്.പി. എ.കെ.റായി പറഞ്ഞത്. നൂറുപടികള്‍ കയറേണ്ടിവന്നതിനാല്‍ ക്ഷേത്രത്തിലെത്തിയ രണ്ട് സ്ത്രീകള്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം