ദീപികാ കുമാരിക്ക് വെള്ളി

September 24, 2012 കായികം

ടോക്യോ: ടോക്യോയിലെ ഹിബിയ പാര്‍ക്കില്‍നടന്ന ലോകകപ്പ് ഫൈനല്‍ വനിതാവിഭാഗം റിക്കര്‍വ് വ്യക്തിഗതയിനത്തില്‍ ദീപികാ കുമാരിക്ക് വെള്ളി. ലണ്ടന്‍ ഒളിമ്പിക്‌സിലെ മോശം പ്രകടനത്തിനുശേഷം ആദ്യമായാണ് ദീപിക മത്സരരംഗത്തെത്തിയത്.  ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണജേതാവ് ദക്ഷിണ കൊറിയയുടെ ബോ ബായെ കിയോട് കടുത്തപോരാട്ടത്തിലാണ് (6-4) ദീപിക കീഴടങ്ങിയത്. സ്‌കോര്‍: 23-26, 25-27, 28-24, 26-23, 26-25.

ആദ്യ രണ്ടുസെറ്റുകളും വിജയിച്ച് 4-0ന് മുന്നിലെത്തിയശേഷമാണ് ദീപിക മത്സരം കൈവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം