റോമിങ് നിരക്കുകള്‍ അടുത്തവര്‍ഷം മുതല്‍ ഒഴിവാക്കും

September 24, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെ റോമിങ് ചാര്‍ജ് അടുത്ത വര്‍ഷം മുതല്‍ ഒഴിവാക്കുമെന്നു കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ദേശീയ ടെലികോം നയം സംബന്ധിച്ചു ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
2012 ലെ ദേശീയ ടെലികോം നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയൊട്ടാകെ  സൗജന്യ റോമിങ് പ്രഖ്യാപിച്ചിരുന്നു. എന്നുമുതലാണ് സൗജന്യ റോമിങ് പ്രാബല്യത്തില്‍ വരികയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍