പയ്യോളി മനോജ് വധം: പ്രതികളുടെ ജാമ്യാപോക്ഷ തള്ളി

September 24, 2012 ദേശീയം

ന്യൂഡല്‍ഹി: പയ്യോളി അയനിക്കാട് താരേമ്മല്‍ മനോജിന്റെ (39) കൊലപാതകകേസിലെ പ്രതികളുടെ ജാമ്യാപേക്ഷകള്‍ സുപ്രീംകോടതി തള്ളി. ഈ ഘട്ടത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ആറ് പ്രതികള്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്്. സിപിഎം പ്രവര്‍ത്തകരാണ് 14 പ്രതികളും.

കൊലപാതകത്തില്‍ പങ്കില്ലെന്നും പാര്‍ട്ടി ആവശ്യപ്രകാരം പ്രതിയായതാണെന്നുമാണ് പ്രതികള്‍ പറയുന്നത്. ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന മനോജിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം