സൂര്യ ഫെസ്റ്റിവല്‍ അമേരിക്കയില്‍

September 24, 2012 രാഷ്ട്രാന്തരീയം

ഹൂസ്റ്റണ്‍: 25 ലേറെ വര്‍ഷങ്ങളായി തിരുവനന്തപുരം കേന്ദ്രമായി നടത്തപ്പെടുന്ന സൂര്യഫെസ്റ്റിവല്‍ ആദ്യമായി അമേരിക്കയില്‍ അരങ്ങേറുന്നു. ഹൂസ്റ്റണ്‍ കേന്ദ്രമായി  പ്രവര്‍ത്തിക്കുന്ന ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് അമേരിക്കയില്‍ പരിപാടിയ്ക്ക് വേദിയൊരുക്കുന്നത്.

2013 മെയ് -ജൂണ്‍ മാസങ്ങളിലാണ് സൂര്യഫെസ്റ്റിവല്‍ അമേരിക്കയില്‍ അരങ്ങേറുക.  വിഖ്യാതഗായകന്‍ മുഹമ്മദ് റഫിയുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ‘പ്രണാമം എന്ന പരിപാടിയാണ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കപ്പെടുക. വ്യത്യസ്തങ്ങളായ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി മൂന്നുമണിക്കൂര്‍ നീളുന്ന പരിപാടിയാണ് സംവിധായകന്‍ സൂര്യകൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്നത്.

2013 ലെ ആദ്യ സൂര്യഫെസ്റ്റിവലിനു ശേഷം എല്ലാവര്‍ഷവും ഒരു പരിപാടിയെങ്കിലും ഫ്രീഡിയയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തിയും ഫ്രീഡിയ പ്രസിഡന്റ് ഡോ. ഫ്രീമു വര്‍ഗീസും ഡയറക്ടര്‍മാരായ ഡോ. ഷൈജു, ഡയസ് ദാമോദരന്‍ എന്നിവരും പരിപാടിയുടെ ഇവന്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് കേരള ടുഡേ ഡോട്ട് കോമിന്റെ ചീഫ് എഡിറ്റര്‍ ലാലു ജോസഫും അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം