സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

September 24, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സൈനികക്ഷേമ വകുപ്പിന്റെ വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍ ഒക്‌ടോബറില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്‌ട്രോണിക് ഓഫീസ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ് പബ്‌ളിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്നീ സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള ഗവണ്‍മെന്റ് സ്ഥാപനമായ സി.ഡിറ്റ് ആണ് കോഴ്‌സുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഗവണ്‍മെന്റ് അംഗീകാരമുളള പ്രസ്തുത കോഴ്‌സുകളിലേക്ക് വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍/ആശ്രിതര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുളള വിമുക്തഭടന്മാര്‍/ആശ്രിതര്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് 0471- 2472748 എന്ന നമ്പരില്‍ ബന്ധപ്പെടണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍