സത്നം സിംഗ് മരിച്ച കേസ്: ഒന്നാംപ്രതി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി

September 25, 2012 കേരളം

കൊച്ചി: തിരുവനന്തപുരത്തെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ബിഹാര്‍ സ്വദേശി സത്നം സിംഗ് മര്‍ദനമേറ്റു മരിച്ച കേസിലെ ഒന്നാം പ്രതിയും ആശുപത്രി അറ്റന്‍ഡറുമായ അനില്‍കുമാര്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്കി. മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ട സത്നം സിംഗ് കിടക്കയുടെ പേരില്‍ ലാലു എന്ന സഹതടവുകാരനുമായി വഴക്കുണ്ടാക്കിയെന്നു ഹര്‍ജിയില്‍ പറയുന്നു. രണ്ടു പേരും തമ്മില്‍ മല്‍പ്പിടിത്തം നടത്തിയപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ അവരെ പിടിച്ചുമാറ്റിയെന്നും പിന്നീടു ലാലു സത്നം സിംഗിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു തല ഭിത്തിയില്‍ ബലമായി ഇടിച്ചതാണു മരണകാരണമായതെന്നും അനില്‍ കുമാര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു. ജസ്റീസ് പി. ഭവദാസന്‍ ഹര്‍ജി പിന്നീടു പരിഗണിക്കാനായി മാറ്റി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം