ആനന്ദിന് സമനില

September 25, 2012 കായികം

സാവോപോളൊ: ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്  അഞ്ചാമത് ഗ്രാന്‍സ്ലാം മാസ്‌റ്റേഴ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സമനില. ആദ്യ മത്സരത്തില്‍ സ്‌പെയിനിന്റെ ഫ്രാന്‍സിസ്‌കൊ വലെയോയോടാണ് ആനന്ദ് സമനില വഴങ്ങിയത്. 79 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദ് സമനില വഴങ്ങിയത്. ലോകചാമ്പ്യനായശേഷമുള്ള ആനന്ദിന്റെ ആദ്യ ടൂര്‍ണമെന്റാണിത്. ഡബിള്‍ റൗണ്ട് റോബിന്‍ സമ്പ്രദായത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സന്‍, ഒളിമ്പിക് ചാമ്പ്യന്‍ ലെവോണ്‍ അറോണിയന്‍, ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ സെര്‍ജി കാര്‍ജാകിന്‍, ഫാബിയാനൊ കറുവാന എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന മറ്റു താരങ്ങള്‍. കാള്‍സനാണ് ടോപ്‌സീഡ്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം