എയര്‍ ഇന്ത്യ വിമാനം നിര്‍ത്തലാക്കലിനെതിരെ സി.പി.എം പ്രക്ഷോഭം നടത്തും

September 25, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ സപ്തംബര്‍ 28 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്  വിമാനത്താവളങ്ങളിലേയ്ക്ക് ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും മാര്‍ച്ച് സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ ഈ സമരത്തില്‍ പങ്കെടുക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ തിരുവനന്തപുരത്തും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ നെടുമ്പാശ്ശേരിയിലും മലപ്പുറും, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ കോഴിക്കോടുമാണ് മാര്‍ച്ചില്‍ പങ്കെടുക്കുക. തിരുവനന്തപുരത്ത് പിണറായി വിജയന്‍, നെടുമ്പാശ്ശേരിയില്‍ വി.എസ്.അച്യുതാനന്ദന്‍, കോഴിക്കോട് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.എയര്‍ ഇന്ത്യ 168 സര്‍വീസുകളാണ്  നിര്‍ത്തലാക്കിയത്. ഇവയില്‍ ഏറിയപങ്കും ഷാര്‍ജ, ദുബായ്, റിയാദ്, ബഹറിന്‍, ദോഹ എന്നിവിടങ്ങളിലേക്കുള്ളതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍