ഗുരുനിന്ദ: എറണാകുളം ഡിസിസി പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു

September 26, 2012 കേരളം

ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന ആരോപണത്തെതുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് വി.ജെ.പൌലോസ് ഖേദം പ്രകടിപ്പിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തിയാണ് ഖേദം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും പൌലോസിനൊപ്പം ഉണ്ടായിരുന്നു. അതിനിടെ ഡിസിസി പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ എറണാകുളം ഡിസിസി. ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം