ദേഹാസ്വാസ്ഥ്യം: സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

September 26, 2012 കേരളം

തിരുവനന്തപുരം: മന്ത്രിസഭായോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 10 മണിയോടെ മന്ത്രിസഭായോഗം നടക്കുന്നതിനിടെയാണ് മന്ത്രിയ്ക്ക് അസ്വസ്ഥതയുണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ അദ്ദേഹത്തെ വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധിക്കുകയാണ്. ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം