ലാവ്‌ലിന്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് കോടതി

September 26, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം:  ലാവ്‌ലിന്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാര്‍, ഇ.എം.എസ് സാംസ്‌കാരികവേദി, നെയ്യാറ്റിന്‍കര പി.നാഗരാജ്  എന്നിവര്‍ സമര്‍പ്പിച്ച് മൂന്ന് ഹര്‍ജികളും കോടതി തള്ളി.

പിണറായി വിജയന്‍ പണം കൈപ്പറ്റിയെന്നുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ക്രൈം പത്രാധിപരായ നന്ദകുമാറിന്റെ ആവശ്യം. മുന്‍മന്ത്രി ജി.കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് നാഗരാജ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മുന്‍ മന്ത്രിമാരായ ടി ശിവദാസമേനോന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഇഎംഎസ് സാംസ്‌കാരിക വേദി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ മൂന്ന് ഹര്‍ജികളുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍