സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

September 26, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി. വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് മന്ത്രിസഭായോഗത്തിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. പകലും രാത്രിയും അര മണിക്കൂര്‍ വീതമായിരിക്കും  വൈദ്യുതി നിയന്ത്രണം.

മഴയിലുണ്ടായ കാര്യമായ കുറവിനെത്തുടര്‍ന്ന് അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുകയും വൈദ്യുതി ഉല്‍പ്പാദനം  പ്രതിസന്ധിയിലാവുകയും ചെയ്ത  സാഹചര്യത്തിലാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നത്. ഹൈടെന്‍ഷന്‍, എക്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 25% പവര്‍കട്ട് വേണമെന്നും കെഎസ്ഇബി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു നിലവിലെ നിരക്കിലെ ഉപയോഗം 200 യൂണിറ്റായി നിജപ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം