കേരളത്തിലേക്കു കടത്തിയ പാന്‍മസാല പിടികൂടി

September 26, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേയ്ക്കു കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന പാന്‍മസാല പിടികൂടി. പതിനാറായിരം പായ്ക്കറ്റോളം  പാന്‍മസാലയാണ് പിടികൂടിയത്. അമരവിള ചെക്പോസ്റില്‍വച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പാന്‍മസാല കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റു ചെയ്തതായി റിപ്പോര്‍ട്ടില്ല.

അന്യസംസ്ഥാനത്തു നിന്നു കടത്തുന്ന പാന്‍മസാല കേരളത്തിലെ കടകളില്‍ രഹസ്യമായി വിലകൂട്ടി വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍