പ്രകൃതിവിഭവങ്ങള്‍ ലേലം ചെയ്യേണ്ടതില്ല: സുപ്രീംകോടതി

September 27, 2012 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള എല്ലാ പ്രകൃതി വിഭവങ്ങളും ലേലം ചെയ്യേണ്ടതില്ലെന്നും സ്പെക്ട്രത്തിന്റെ കാര്യത്തില്‍ മാത്രമേ ഇത് ബാധകമുള്ളൂവെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ കോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് രാഷ്ട്രപതി നല്‍കിയ റഫറന്‍സിലാണ് വിധി. ടുജി കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ എട്ട് ചോദ്യങ്ങള്‍ക്കാണ് രാഷ്ട്രപതി റഫറന്‍സ് ആവശ്യപ്പെട്ടത്.

ചീഫ് ജസ്റിസ് എസ്.എച്ച്.കപാഡിയ അടങ്ങിയ അഞ്ചംഗ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്യേണ്ടത് പൊതുനന്മ പരിഗണിച്ചാവണം. സര്‍ക്കാര്‍ വരുമാനത്തേക്കാള്‍ പൊതുനന്മ മാനദണ്ഡമാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നയപരമായ തീരുമാനം സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും നിലപാട് അറിഞ്ഞ ശേഷമാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം