ഗായകന്‍ ആന്‍ഡി വില്യംസ് അന്തരിച്ചു

September 27, 2012 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: പ്രശസ്ത ഹോളിവുഡ് ഗായകന്‍ ആന്‍ഡി വില്യംസ് (84) അന്തരിച്ചു. ഒരു വര്‍ഷമായി അര്‍ബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. മിസൌറിയിലെ ബ്രാന്‍സണിലുള്ള വസതിയിലായിരുന്നു അന്ത്യം. ഗ്രാമി- ഓസ്‌കര്‍ പുരസ്‌കാരങ്ങളുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

1962ല്‍ അദ്ദേഹം ആരംഭിച്ച ‘ ദ ആന്‍ഡി വില്യംസ് ഷോ’ എന്ന പരിപാടി ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നീട് മൂന്നു എമ്മി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1990കളില്‍ ജന്മനഗരമായ ബ്രാന്‍സണില്‍ മൂണ്‍ റിവര്‍ തീയറ്ററുമായി അദ്ദേഹം സജീവമായിരുന്നു. 1960 കളിലേയും 70 കളിലെയും സിനിമലോകത്ത് ഏറെ പ്രശസ്തനായിരുന്നു ആന്‍ഡി വില്യംസ്. ലളിതമായ ആലാപന ശൈലിയും മെലഡിയ്ക്കു അനുയോജ്യമായ ശബ്ദവുമാണ് അദ്ദേഹത്തെ ആരാധകര്‍ക്കു പ്രിയപ്പെട്ടവനാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം