സന്ദീപ് പാട്ടീല്‍ ചീഫ് സിലക്ടര്‍

September 27, 2012 കായികം

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സന്ദീപ് പാട്ടീലിനെ ഇന്ത്യയുടെ ചീഫ് സിലക്ടറായി തിരഞ്ഞെടുത്തു. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുളള പ്രതിനിധിയാണ് സന്ദീപ് പാട്ടീല്‍. സാബാ കരീം(കിഴക്കന്‍ മേഖല), റോജര്‍ ബിന്നി(ദക്ഷിണ മേഖല), വിക്രം റാത്തോഡ്(ഉത്തര മേഖല) രാജേന്ദര്‍ സിങ് ഹന്‍സ് (മധ്യമേഖല) എന്നിവരാണ് സിലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍. ബിസിസിഐ വാര്‍ഷിക യോഗത്തിന്റെ 83-ാം സമ്മേളനത്തിലാണ് തീരുമാനമെടുത്തത്.

ഇന്ത്യക്കു വേണ്ടി 29 ഏകദിനങ്ങളും 45 ടെസ്റ്റും സന്ദീപ് പാട്ടീല്‍ കളിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായും പാട്ടീല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം