കവടിയാറില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ സ്ഥാപിക്കും

September 27, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് കവടിയാറില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കും. കവടിയാര്‍ കൊട്ടാരത്തിന് മുന്നിലുള്ള നഗരസഭാ പാര്‍ക്കിലാണ് പ്രതിമ സ്ഥാപിക്കുക . ഇത് സംബന്ധിച്ച പ്രമേയം ബി.ജെ.പി നഗരസഭാ കക്ഷി നേതാവ് പി.അശോക് കുമാര്‍ അവതരിപ്പിച്ചു. ശ്രീരാമകൃഷ്ണ മിഷന്റെ സഹകരണത്തോടെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്വാമിജിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്നതിനായി രൂപവത്കരിക്കപ്പെട്ട കമ്മിറ്റിയായിരക്കും പ്രതിമ സ്ഥാപിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍