ലോകത്തിലെ ഏറ്റവും ചെറിയ കാര്‍ ഗിന്നസ് ബുക്കിലേക്ക്

September 27, 2012 രാഷ്ട്രാന്തരീയം

ലണ്ടന്‍: ജപ്പാനിലെ അസാകുചി ഒകായമ സാന്‍യോ ഹൈസ്കൂളിലെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നിര്‍മിച്ച കുഞ്ഞന്‍ കാര്‍ ഗിന്നസ് ബുക്കില്‍ സ്ഥാനംപിടിച്ചു. പൊതുനിരത്തില്‍ മറ്റു വമ്പന്‍ വാഹനങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും ചെറിയ കാറാണിത്. 45.2 സെന്റീമീറ്ററാണ് ഈ കുഞ്ഞന്‍ കാറിന്റെ ഉയരം. ജാപ്പനീസ് ഭാഷയില്‍ ‘ഭാവി’ എന്നര്‍ഥം വരുന്ന ‘മിറായി’ എന്നാണ് ഈ കാറിനു പേര് നല്‍കിയിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ കുട്ടികളുടെ കളപ്പാട്ട കാറാണെന്ന് തോന്നുമെങ്കിലും സ്റൈലന്‍ ബോഡിയ്ക്കുള്ളില്‍ അത്യാവശ്യം കരുത്തനായ എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്. മോട്ടോര്‍ബൈക്കുകളില്‍ ഉപയോഗിക്കുന്ന എഞ്ചിന്‍ ആറു പ്രധാന ബാറ്ററികളിലാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ ബ്രിട്ടനില്‍ നിര്‍മിച്ച 53 സെന്റീമീറ്റര്‍ ഉയരമുള്ള കാറിനായിരുന്നു ഏറ്റവും കുഞ്ഞന്‍ കാറിനുള്ള റിക്കാര്‍ഡ്. ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവച്ചാല്‍ കാറിന്റെ ബോഡി, ചേസിസ്, സസ്പെന്‍ഷന്‍, സ്റീയറിംഗ് സംവിധാനം, ലൈറ്റ്, സീറ്റ്, മറ്റെല്ലാ ഭാഗങ്ങളും നിര്‍മിച്ചതു വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ്. മറ്റൊരു വാഹനത്തില്‍ നിന്നു യാതൊരു ഭാഗങ്ങളും സ്വീകരിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം