ശിവകാശിയില്‍ പടക്കനിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു

September 28, 2012 പ്രധാന വാര്‍ത്തകള്‍

ശിവകാശി: ശിവകാശിയില്‍ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ഇന്നു രാവിലെയായിരുന്നു അപകടം. ഒരു വീട്ടിലെ പടക്ക നിര്‍മാണകേന്ദ്രത്തിലായിരുന്നു അപകടമുണ്ടായത്. രണ്ടു പേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌.  സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തമാണ്‌ അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്‌. ഈ മാസം അഞ്ചിന്‌ ശിവകാശിയിലെ ഒരു പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദീപാവലി അടുത്തതോട് കൂടി ലൈസന്‍സില്ലാതെ പടക്ക നിര്‍മാണം ഏറി വരുന്നത് വന്‍ അപകട സാധ്യതയാണ് ഉയര്‍ത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍