ഹര്‍ത്താലിനെതിരെ സംഘടിതമായി പ്രതികരിക്കേണ്ട സ്ഥിതിയാണെന്നു ജെ.ബി.കോശി

September 28, 2012 കേരളം

പത്തനംതിട്ട: ഹര്‍ത്താല്‍ നടത്തുന്നവരെ സംഘടിതമായി കൈകാര്യം ചെയ്യേണ്ട അവസ്ഥയാണു നിലനില്‍ക്കുന്നതെന്നു മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു. ഹര്‍ത്താലിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മനുഷ്യാവകാശ ലംഘനമാണ്.  ഹര്‍ത്താലുകാരെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. ചിലര്‍ സംഘടിതമായി മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം